Monday, November 16, 2009

'ഞാന്‍ പിടിച്ച മുയലിന് മൂന്നല്ല നാലു കൊമ്പ്.'

അരവയര്‍ അപ്പത്തിനായി അരക്കച്ച അഴിക്കെണ്ടിവരുന്ന പാവങ്ങളുടെ നാട്ടില്‍ പ്രാരാബ്ധകെട്ടുകളുടെ നാറ്റമില്ലാത്ത ഒരു കൊച്ചു ജീവിതം, അത്രയുമേ അരുതെന്നു ചുറ്റുപാടുകള്‍ വിലക്കിയിടത്തേക്ക് യുവത്വത്തിന്‍റെ തുടിപ്പുമായി ഇറങ്ങി പുറപ്പെടുമ്പോള്‍ ആഗ്രഹിച്ചിരുന്നുള്ളു. ജീവിതത്തിലെ സഹയാത്രികരെല്ലാം ആവശ്യത്തിലേറെ അനുഭവ സമ്പത്തിനുടമകളായിരുന്നതിനാല്‍ ഒറ്റക്കാര്യത്തിലേ സംശയം ഉണ്ടായിരുന്നുള്ളു... ആരു കാണിക്കുന്ന വഴിയേ പോകണം എന്നതില്‍. ത്രിലോകങ്ങളും അവയില്‍ ഒന്നില്‍ എന്നെയും മെനഞ്ഞവന്‍റെ കരുതല്‍ തുണയുണ്ടായിരുന്നതിനാല്‍ ഇപ്പോഴും സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയുന്നു. ആധുനികതയുടെ പളുങ്കുനിരത്തുകളില്‍ ഫാസ്റ്റ് ഫുഡിന്‍റെ ശക്തിയുമായി കുതിച്ചു പയുന്നവരെ മുഴുവന്‍ പരാജിതരക്കാനായിരുന്നില്ല എന്‍റെ പെടാപാട്, തോല്‍ക്കാതിരിക്കാന്‍ മാത്രമായിരുന്നു. എന്നിട്ടും ആര്‍ക്കൊക്കെയോ ഞാന്‍ തോല്‍ക്കുന്നത് കാണാന്‍ ആഗ്രഹമുള്ളതുപോലെ, ഒരു പക്ഷേ എന്‍റെ മനസിന്‍റെ തോന്നലാകാമത്, അഥവാ അവര്‍ക്ക് വിജയ ശിലകളായ മൂല്യങ്ങള്‍ എന്നെ സ്വധീനീക്കാത്തതിനാലാകാം. പക്ഷേ എത്രയായിട്ടും എനിക്കു മനസിലാകാത്തത് 'ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ്' എന്നത് മറ്റുള്ളവരും അഗീകരിക്കണം എന്ന അവരുടെ വാശിയെയാണ്. ആയിക്കോ, എന്തു വേണേലും ആയിക്കോ. പക്ഷേ അത് എനിക്കും ആവാലോ, 'ഞാന്‍ പിടിച്ച മുയലിന് മൂന്നല്ല നാലു കൊമ്പ്.'

4 comments:

  1. Enthu patti maashe? elladuthum ithu thanneya avastha.. so dont be discouraged.. :)

    ReplyDelete
  2. ഏയ് നഷ്ടധൈര്യനായിട്ടൊന്നുമില്ല. ബെസ്റ്റ് റിപ്പോര്‍ട്ടര്‍ അവാര്‍ഡ്‌ വിജയിയായ മനസ് ഒരു ഫ്രീ ടിക്കറ്റ്‌ തന്നു, ഭൂതകാല പര്യടനത്തിനു. യാത്ര ഹരം പിടിച്ചു വന്നപ്പോള്‍ എഴുതാഞ്ഞിട്ടു കൈ ചൊറിഞ്ഞു, അത്രയേ ഉള്ളു.

    ReplyDelete
  3. എഴുതാന്‍ കഴിയുന്നവര്‍ എഴുതാതിരിയ്ക്കുന്നത് വായനക്കാരായ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് നഷ്ടമാണ്. താങ്കള്‍ എഴുതൂ, ഞങ്ങള്‍ക്കു വായിയ്ക്കണം...

    ReplyDelete
  4. ഞാന്‍ പിടിച്ച മുയലിന് അഞ്ചാ കൊമ്പെന്നും പറയാമല്ലോ?

    ReplyDelete