Monday, March 22, 2010

ആദ്യത്തെ സ്ലീപര്‍ ക്ലാസ് തീവണ്ടി യാത്ര...

പ്രാരാബ്ധകെട്ടുകളുടെ നാറ്റമില്ലാത്ത ജീവിത സ്വപ്നങ്ങള്‍ക്ക് ഊടും പാവും നെയ്യാന്‍ ബാംഗ്ലൂരിലെ നെട്ടോട്ടത്തിനിടയില്‍ വീണു കിട്ടിയ അവധിയ്ക്കു ശേഷം നാലാം നാള്‍ 'കോയിക്കോട്ട്‌' നിന്നും 'ബംഗളൂരുവിനു' 'ഇ ടിക്കറ്റ്‌' ആനുകൂല്യവുമായി എന്‍റെ ആദ്യത്തെ സ്ലീപര്‍ ക്ലാസ് തീവണ്ടി യാത്ര...

"എന്തെല്ലാം എന്തെല്ലാം ആശകളാണെന്നോ..."
"സോറി", ആയിരുന്നെന്നോ...


പറഞ്ഞിട്ടെന്താ, എല്ലാം കളഞ്ഞു കുളിച്ചില്ലേ, അല്ല കുളിപ്പിച്ചു, ഹല്ല പിന്നെ... ഇന്ത്യേന്‍റെ സ്വന്തം 'തീമണ്ടി' അല്ലേ, കുളിപ്പിച്ചു കിടത്തിയില്ലേല്ലല്ലേ അത്ഭുതമുള്ളൂ.

'യശ്വന്ത്‌പുര്‍ എക്സ്പ്രസ്സിന്‍റെ ' 'എസ് 3' സ്ലീപര്‍ ക്ലാസില്‍ ബര്‍ത്തിന്‍റെ തീറാധാരവുമായി സുഖമായ ഉറക്കം സ്വപ്നം കണ്ടു യാത്ര ആരംഭിച്ചു. 'രവീന്ദ്രന്‍ പട്ടയം' മുന്‍‌കൂര്‍ വാങ്ങിക്കാത്തത് കൊണ്ടാണോ എന്നറിയില്ല, എന്‍റെ മിഡില്‍ ബര്‍ത്തിന്‍റെ താഴത്തെ ജനലിനെ 'പടിക്ക് പുറത്തിറങ്ങാന്‍' സമ്മതിച്ചില്ല, അതോ 'ഓര്‍' ഹര്‍ത്താലില്‍ ആയിരുന്നോ ആവോ? ഏതായാലും മകര മാസ കുളിര്‍ എന്‍റെ ഭൌമാന്തര്‍ ഭാഗം വരെ തൊട്ടു തലോടി എന്നത് സത്യം. ആ മരവിപ്പ് വിട്ട് മാറുന്നതിനു രാവിലെ മുതല്‍ കഴിച്ചതെല്ലാം കൂടി അരച്ച് കലക്കി കൂട്ടിക്കുഴച്ചു വൈക്കിട്ട് നെടു നീളത്തില്‍ ഒരു 'വാള്‍' വയ്ക്കേണ്ടി വന്നു. ഹോ! എന്തൊരു യാത്രയായിരുന്നു എന്‍റെ അമ്മച്ചിയേ............

'പര്‍ചേസിന്' 'ഒന്നെടുത്താല്‍ ഒന്നു ഫ്രീയും', 'പെണ്ണ് കെട്ടുമ്പോള്‍ കൊച്ചു ഫ്രീയും' അടക്കം ഒത്തിരി ഫ്രീ കച്ചവടം കണ്ടിട്ടും കേട്ടിട്ടും ഉണ്ടെങ്കിലും ഈ 'ഫ്രീ' അല്‍പം കട്ടിയായില്ലേ എന്നൊരു സംശയം...

ഇന്ത്യേന്‍റെ സ്വന്തം 'തീമണ്ടിയേ' നമോ: നമഹ:...